പി ഒ സി ബൈബിൾ

1967 ൽ പി ഒ സി ക്ക് ബീജാവാപം ചെയ്യാനുള്ള ആദ്യസമ്മേളനം ഫെബ്രുവരി 9 ന് ആലുവ സെൻറ് ജോസഫ് സ് പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്നു.

1968 ജനുവരി 11 ന് വരാപുഴ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പാസറ്ററൽ ഒാറിയന്റേഷൻ സെൻറർ (പി ഒ സി) ആരംഭിക്കുവാൻ തീരുമാനിച്ചു. സഭയുടെ നൂതനമായ ചിന്താധാരകൾ രൂപപ്പെടുത്തുകയും വിശ്വാസികളോട് സഭാപ്രബോധനങ്ങൾ സംവദിക്കുകയുമെന്നതാണ് പി ഒ സി യുടെ ലക്ഷ്യമായി നിർവചിച്ചത്.

ഫെബ്രുവരിയിൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വച്ച് പി ഒ സി ഒൗപചാരികമായി കാർഡിനൽ മാക്സിമില്യൻ ദെ ഫുർസ്റ്റൻബർഗ് ഉൽഘാടനം ചെയ്തു പി ഒ സി യുടെ കമ്മപരിപാടികളിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു.

  • ദൈവശാസ്ത്ര .. മതബോധന നേതൃത്വപരിശീലനകോഴ്സ്.
  • മതബോധനഗ്രന്ഥങ്ങളുടെയും സന്മാർഗ്ഗപാഠാവലിയുടെയും പ്രസദ്ധീകരണം.
  • മീഡിയ കമ്മീഷൻ, കമ്മ്യൂണിറ്റി ഡവലപ്പ്മെൻറ് ട്രസ്റ്റ് മുതലായവ
  • സമ്പൂർണ്ണ ബൈബിൾ പ്രസിദ്ധീകരണം
  • ബൈബിൾ നാടകമേള, ബൈബിൾ കലോത്സവം എന്നിവ.
  • ചാക്രികലേഖനങ്ങൾ, അപ്പസ്തോലികപ്രബോധനങ്ങൾ മുതലായവയുടെ വിവർത്തനവും പ്രസദ്ധീകരണവും
ബൈബിൾ പൂർണ്ണരൂപത്തിൽ POCBIBKE.COM എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഒാഡിയോ ബെബിൾ

ഇപ്പോൾ ഈ വെബ് സൈറ്റിൽ ഇവിടെ ലഭ്യമാണ്.