ദൈവവചനം - പ്രഭാഷണങ്ങൾ

"യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധ ലിഖിതങ്ങൾ നീ ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയുന്നതിന് പര്യാപ്തനാകുകയും ചെയുന്നു" (2 തിമോ 3,15-17)."

73 ഗ്രന്ഥങ്ങളിലായി രണ്ടായിരത്തോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന എഴുതപ്പെട്ട ദൈവവചനം പ്രത്യേകമായ പാണ്ഡിത്യമോ പഠനമോ ഇല്ലാത്തവർക്ക് ഗ്രഹിക്കാൻ തക്കവിധം ലളിതമായി വ്യാഖ്യാനിക്കാനുള്ള ഒരു എളിയ ശ്രമമാണ് മുന്നൂറ്റമ്പതിൽപ്പരം പ്രഭാഷണങ്ങൾ ഉൾക്കൊള്ളുന്ന, ഏകദേശം നൂറ്റിമുപ്പത് മണിക്കൂർ ദീർഘിക്കുന്ന, ഈ സമാഹാരത്തിലെ പതിനാല് സി. ഡി. കൾ. കഴിഞ്ഞ എട്ടുവർഷക്കാലത്തിനിടക്ക് വിവിധ ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്ത ഈ പ്രഭാഷണങ്ങൾ അനേകരുടെ ശ്രദ്ധ ആകർഷിക്കുകയുണ്ടായി. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇപ്പോൾ ദൃശ്യങ്ങൾ ഒഴിവാക്കി MP3 AUDIO രൂപത്തിൽ ശബ്ദം മാത്രമായി പ്രസിദ്ധീകരിക്കുന്ന ഈ പ്രഭാഷണങ്ങൾ ദൈവവചനത്തിന്റെ ആഴങ്ങളിലേക്കിറങ്ങാനും, അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്താനും, അങ്ങനെ ദൈവികജീവനിൽ പങ്കുചേരാനും സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.

ഓരോ സി.ഡി. യിലും ഓരോ പ്രമേയം വിശദമായ പഠനത്തിന് വിഷയമാക്കുന്നു. ചില പ്രമേയങ്ങൾ ഒന്നിലധികം സി.ഡി. കളിൽ അവതരിപ്പിക്കുന്നതിനാൽ നമ്പർ കൊടുത്തിരിക്കുന്ന ക്രമത്തിൽ സംശയം തോന്നാം. അതിനാൽ ഓരോ സി. ഡി. യുടെയും പ്രമേയങ്ങൾ ചുവടെ ചേർക്കുന്നു. തുടർന്ന് ഓരോന്നിലെയും പ്രഭാഷണങ്ങളുടെ പട്ടിക വിശദമായി നൽകിയിരിക്കുന്നു.

റവ. ഡോ. മൈക്കിൾ കാരിമറ്റം തയ്യാറാക്കിയിട്ടുള്ള ഈ പ്രഭാക്ഷണങ്ങൾ, വിശുദ്ധവചനം ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ പ്രഭാഷണങ്ങളുടെ വീഡിയോ ഈ വെബ് സൈറ്റിൽ ഇവിടെ ലഭ്യമാണ്.

ഈ പ്രഭാഷണങ്ങളുടെ ഓഡിയോ ഈ വെബ് സൈറ്റിൽ ഇവിടെ ലഭ്യമാണ്.

റവ ഫാ. ജോഷി മയ്യാറ്റിൽ തയ്യാറാക്കിയിട്ടുള്ള സങ്കീർത്തന സപര്യയുടെ വിഡിയോകൾ ഇവിടെ ലഭ്യമാണ്.

എല്ലാ പ്രഭാഷണങ്ങളും സിഡികളിൽ ലഭ്യമാണു്. ആവശ്യമുള്ളവർ സമീപിക്കുക.

കേരള കാത്തലിക് ബൈബിൾ സൊസൈറ്റി,
പി ഒ സി, പാലാരിവട്ടം,
പി ബി നമ്പർ. 2251, കൊച്ചി,
കേരളം, ഇന്ത്യ .. 682 025.
ഫോൺ: 0484..2805897, 2805722, 2805815
ഫാക്സ്: 0484..2805897
ഇ..മെയിൽ: secretary@keralabiblesociety.com
വെബ് സൈറ്റ്:  www.keralabiblesociety.com

സെക്രട്ടറി
റവ ഫാ. ജോഷി മയ്യാറ്റിൽ