നിങ്ങൾക്കെങ്ങനെ സഹായിക്കുവാൻ സാധിക്കും?

പ്രത്യാശയുടെ പടിവാതിലായ മൂന്നാം സഹസ്രാബ്ദത്തിലും ധാരാളം സ്ത്രീപുരുഷന്മാർ ദൈവവചനത്തിനായി ദാഹിക്കുന്നു. ആത്മീയ ഭക്ഷണത്തിനായി വിശപ്പനുഭവിക്കുന്നു. ബൈബിളില്ലാത്ത ഒാരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ബൈബിൾ നൽകുവാൻ വാതിലുകൾ നിങ്ങൾക്കായി തുറക്കപ്പെട്ടിരിക്കുന്നു. എത്രനാൾ അവർ ദൈവവചനം വായിക്കുവാൻ ആകാംഷയോടെ കാത്തിരിക്കണം? നമ്മുടെ ലക്ഷ്യം എല്ലാ കുടുംബങ്ങൾക്കും, വിദ്യാർത്ഥികൾക്കും, അനാഥരായ കുട്ടികൾക്കും, ജയിൽവാസികൾക്കും, ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും ബൈബിൾ നൽകുകയെന്നതാണ്. നിങ്ങൾ നൽകുന്ന ഒാരോ നാണയത്തിനും ധാരാളം സ്വീകർത്താക്കളുണ്ട്. ബൈബിൾ പ്രേഷിത ദൗത്യത്തിന് നിങ്ങളുടെ സഹായം ഞങ്ങൾക്കാവശ്യമാണ്.

നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാമോ?

  • നിങ്ങൾ വചനം കേൾക്കപ്പെടണമെന്നതിനെക്കുറിച്ച് തീക്ഷ്ണതയുള്ളവരാണോ?
  • നിങ്ങൾ ഭാരതം മുഴുവനും ദൈവവചനം ഉപയോഗിക്കപ്പെടുന്നത് കാണുവാൻ ആഗ്രഹിക്കുന്നയാളാണോ?
  • നിങ്ങൾ ബൈബിൾ സൊസൈറ്റിക്കും സൊസൈറ്റിയുടെ ദൗത്യങ്ങളുടെ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നയാളാണോ?
എങ്കിൽ നിങ്ങൾ ബൈബിൾ സൊസൈറ്റിയിൽ അംഗമായി ചേരുക.

ബൈബിൾ സൊസൈറ്റിയുടെ ലക്ഷ്യങ്ങളെ നിങ്ങൾ പരിഗണിക്കുന്നുവെങ്കിൽ, സൊസൈറ്റിയെ സഹായിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് താഴെ പറയുന്ന പ്രകാരമാകാവുന്നതാണ്.
  • നിങ്ങളുടെ പ്രാർത്ഥന വഴി.
  • നിങ്ങളുടെ സംഭാവന വഴി. ബൈബിൾ പദ്ധതികളിലൊന്നിനെ സഹായിച്ചുകൊണ്ട്.
  • നിങ്ങളുടെ മറ്റേതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം വഴി.
  • നിങ്ങളുടെ കുറെ സമയം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചുകൊണ്ട
  • നിങ്ങൾ സൊസൈറ്റിയിൽ അംഗത്വമെടുത്തുകൊണ്ട്.
കേരള കാത്തലിക് ബൈബിൾ സൊസൈറ്റി കേരളസഭയുടെ ദൈവവചന പ്രഘോഷണ പദ്ധതികൾക്ക് നിങ്ങളിൽനിന്ന് പ്രാർത്ഥനയും ത്യാഗവും സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സുവിശേഷവൽകരണ പദ്ധതികൾക്ക് തുടർസഹായങ്ങളും ആഗ്രഹിക്കുന്നു.

നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമോ?

സഭയുടെ സുവിശേഷവത്കരണ പദ്ധതികൾക്കായി ദിവസവും പ്രാർത്ഥിക്കുക.
ബൈബിൾ വിതരണത്തിലുണ്ടാകുന്ന വർദ്ധനവിനുവേണ്ടി ദൈവത്തെ മഹത്വപ്പെടുത്തുക.

ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിനും അതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും വിവിധ രീതികളിൽ ബൈബിൾ പ്രവർത്തനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും പ്രതി നന്ദി പറയുക. ബൈബിൾ പ്രവർത്തനങ്ങളിൽ മുഴുകുന്നതിന് ധാരാളം അവസരങ്ങൾക്കായി യാചിക്കുക.

ദൈവവചനം കൂടുതൽ സ്ഥലങ്ങളിൽ പ്രചരിപ്പിക്കുവാനുള്ള ആഗ്രഹം ക്രിസ്ത്യാനികളുടെയിടയിൽ ഉണ്ടാകുവാനായി പ്രാർത്ഥിക്കുക. നിങ്ങളുടെ ത്യാഗങ്ങൾ സമർപ്പിക്കുക. നിങ്ങളുടെ വേദനകൾ, ദുരിതങ്ങൾ, ആകാംക്ഷകൾ, രോഗങ്ങൾ, ദാരിദ്ര്യങ്ങൾ എല്ലാം ലോകരക്ഷയ്ക്കുവേണ്ടി ക്രിസ്തുവിന്റെ പീഡാസഹനങ്ങളോടുചേർത്ത് സമർപ്പിക്കുക. വചന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അത് ശക്തിയും കൃപയും നൽകും.

എങ്ങനെ നിങ്ങൾക്ക് സഹായിക്കാം?

താഴെകാണുന്ന വിവിധ സ്കീമുകളിലൊന്ന് തിരഞ്ഞെടുക്കുക.
  • സൊസൈറ്റിയിൽ അംഗത്വമെടുക്കുക.
വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും, കുടുംബകൂട്ടായ്മകളുടെയും, കുടുംബയോഗങ്ങളുടെയും, ഫൗണ്ടേഷനുകളുടെയും, സന്മനസ്സിലാണ് സൊസൈറ്റിയുടെ നിലനിൽപ് തന്നെ
  • ദശാംശ സഹായം.
ബൈബിൾ സൊസൈറ്റിലേക്ക് നിങ്ങളുടെ സഹായം ക്രമമായി നൽകുക/ അയയ്ക്കുക. ഒരു വർഷത്തേക്കോ മൂന്നു വർഷത്തേക്കോ ഒാരോ മാസവും 25, 50, 100 രൂപ വീതം നൽകുമെന്ന് പ്രതിജ്ഞയെടുക്കുക. അത് നിങ്ങളുടെ ദശാംത്തിൽ നിന്നാകട്ടെ. നിങ്ങൾ നൽകുന്ന ഒാരോ ബൈബിളും മറ്റൊരാളുടെ ഹൃദയത്തെയും ജീവിതത്തെയും പരിവർത്തനം വരുത്തുവാൻ ഉപകരിക്കുന്നു. സൊസൈറ്റിയിൽ അംഗമായി ചേരുക.
  • പ്രതിമാസ ബൈബിൾ ക്ലബ്.
ഒരു കുട്ടിക്കു വായിക്കുവാൻ ഒരു പുസ്തകം മാത്രമേയുളളുവെങ്കിൽ അത് ബൈബിളായിരിക്കട്ടെ. ഒരിക്കൽ സൊസൈറ്റി ഒാഫീസിൽ ഒരെഴുത്തുകിട്ടി "ഈ പാവത്തിന് സത്യത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി സമ്പൂർണ്ണ ബൈബിളിന്റെ ഒരു മലയാളം കോപ്പി അയച്ചുതരുവാൻ സാധിക്കുമോ?" ഈ ചോദ്യത്തിന് ആരു മറുപടി നൽകും. വചനത്തിനുവേണ്ടി ദാഹിക്കുന്ന ഇതുപോലൊരാളുടെ കൈയ്യിലേക്ക് ഒരു ബൈബിൾ വച്ചുകൊടുക്കുന്നതിന് നിങ്ങൾക്ക് സൊസൈറ്റിയെ സഹായിക്കാൻ സാധിക്കും. 250 രൂപയ്ക്ക് മൂന്നു പേരുടെ കൈകളിൽ ബൈബിൾ എത്തിയ്ക്കുന്നു. ഒാരോ മാസവും 250 രൂപ തന്നു മൂന്നു പേർക്ക് ബൈബിൾ കൊടുക്കുന്നതിന് നിങ്ങൾക്ക് സൊസൈറ്റിയെ സഹായിക്കാനാവും. ധാരാളമാളുകൾ ഒരു ബൈബിൾ സ്വന്തമാക്കുവാനും വായിക്കുവാനും തീവ്രമായി ആഗ്രഹിക്കുന്നു. അവരുടെ പ്രാർത്ഥന ഒരു യാഥാർത്ഥ്യമാക്കുവാനായി നിങ്ങൾക്ക് ഇപ്പോൾ സൊസൈറ്റിയെ സഹായിക്കാനാവും. നിരാശയുടെയും വേദനയുടെയും ചിതറിയ്ക്കപ്പെട്ട സ്വപ്നങ്ങളുടെയും ലോകത്തിൽ ബൈബിൾ പ്രതീക്ഷയും ശാന്തിയും ദൈവം വിശ്വസ്തനാണെന്ന ഉറപ്പും നൽകുന്നു. സഹനത്തിന്റെ ലോകത്ത് സദ്വാർത്തയുടെ സന്ദേശവാഹകനാകുക എന്തൊരു നന്മയാണ്. ഒരു പ്രതിജ്ഞയെടുക്കുക "ഇന്നു തന്നെ ഞാൻ പ്രതിമാസ ബൈബിൾ ക്ലബിലെ അംഗമാകും."
  • സ്നേഹ സമ്മാനങ്ങൾ.
നിങ്ങളുടെ പ്രിയപ്പട്ടവരുടെ ആരുടെയെങ്കിലും ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവത്തിന്റെ ഒാർമ്മയ്ക്കായോ (ജനനം, മാമ്മോദീസ, വിവാഹം, തിരുപ്പട്ടം, ജൂബിലി), മരിച്ചയാളുടെ സ്മരണയ്ക്കായോ ബൈബിൾ സൊസൈറ്റിയിൽ അവരുടെ പേരിൽ അംഗത്വമെടുക്കുകയോ, സംഭാവന നൽകുകയോ ചെയുക. നിങ്ങളുടെ സംഭാവനയുടെ സന്തോഷവാർത്ത നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞങ്ങളും അറിയിക്കുന്നതാണ്.
  • കേരള കാത്തലിക് ബൈബിൾ സൊസൈറ്റിക്ക് പ്രമോട്ടറാകുക.
കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനും മെമ്പർഷിപ്പ് പ്രചരിപ്പിക്കുന്നതിനുമായി പ്രമോട്ടർമാരെ നിയമിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നു. അവർക്കുള്ള വ്യവസ്ഥകളും ഉത്തരവാദിത്വങ്ങളും ആനുകൂല്യങ്ങളും അപേക്ഷാഫോറവും ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

 

Many men and women in the third millennium are at the threshold of hope, the thirst for the word of God. The hunger for the spiritual food. You are now giving a chance to give the bible to each one who does not possess a Bible. How long must they eagerly wait to read the word of the God? Our aim is to give Bibles to all families, students, destitutes, jailed ones, patients in the hospitals etc. Each ruppee you send will be used for the needy. Your generous help is urgently needed for Bible missionary activity.

Will you help us?

  • Do you earnestly desire that people must hear the Word of God?

  • Do you earnestly desire that the Word of God must be used all through India?

  • Do you pray for the Bible Society and for the success of its missions?

If so become a member of the Bible Society.

If you esteem the aims of the Bible Society and if you desire to help the Bible Society, you may help in the following ways.

  • Through your prayers

  • Through your donations

  • Helping any plan of the Society

  • Through financial help in any other way.

  • Spending some time for the activities of the Bible Society.
    Kerala Catholic Bible Society expects your prayers, sacrifices and financial aid for the proclamation of the good news carried out by the Kerala Church. And continued help is expected for the evangelization of India.

Will you pray for us?Take a membership in the society.
The existence of the Bible Society depends on the good will of persons, institutions, societies, family units, family councils and foundations.

 

  • Pray daily for the success of the plans of Church's evangelization programmes. Glorify God for increase in the distribution of Bible.

  • Thank God for all who are helping in different ways to continue the activities of the Bible Society and to raise the necessary fund for it. Pray that you get many opportunities to involve in the Bible mission activities.

  • Pray that more persons may involve in propagating the Bible in more and more regions. Offer everything your sacrifices, poverty, your pains, hardships, anxieties, diseases and poverty together with the passion of Jesus Christ. It will give strength and grace to those who are involved in the ministry of the Word of God. 

How can you help! 

Please select one of the schemes given below.

  1.  

  2. Giving tithe
    Give your help to the Bible Society regularly. Take an oath to give Rs 100 every month for one year or for three years. Each Bible you will give cause conversion of hearts and renewal of life. Become a member of the Bible Society.

  3. Monthly Bible Club
    If a child has only one book to read let it be Bible. Once the Bible Society received a letter from a poor man asking whether a copy of complete Malayalam Bible could be sent to a poor man to know the truth. Who will answer this question? You can help the society to give a copy of the Bible to such persons who are thirsting for the Bible.
    Many people earnestly desire to have a Bible. You can help now in order that their wish may be realized. The Bible will give hope and peace in a world which is full of despair, pain and disillusionment. It makes sure that God is faithful. How good it is to be a messenger of good news in a world of sufferings! Take an oath that today you will become a member in the Monthly Bible Club.

  4. Gifts of love
    You can take a membership in the Society or give a gift to the same effect in the name of anyone dear to you to remember some memorable instance (Birth day, baptism, marriage, low orders, Jubilee) of their lives. we will inform the persons the good news. You may do the same thing to commemorate the demise of any of your beloved ones.

  5. Become a promoter of Kerala Catholic Bible Society.
    It is decided to appoint eligible persons as promoters of Kerala Catholic Bible Society to work for the realization of its aims and to propagate its membership. The conditions, responsibilities, privileges and application form for the promoters are available in this website.