സിസ്റ്റർ ബെറ്റി തോമസ് ലോഗോസ് 2013 പ്രതിഭ
Sr. Betty Thomas LAR, Winner and Logos Prathibha 2012കൊച്ചി: കെ സി ബി സി ലോഗോസ് പ്രതിഭയായി സിസ്റ്റർ ബെറ്റി തോമസ് വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. പാലാ രൂപതയിലെ ലിറ്റിൽ അപ്പോസൽസ് ഒാഫ് റിഡംപ്ഷൻ സമൂഹാംഗമായ സിസ്റ്റർ ബെറ്റി തുടർച്ചയായി രണ്ടാം തവണയാണ് ലോഗോസ് പ്രതിഭയായി തെരെഞ്ഞടുക്കപ്പെടുന്നത്. കെ സി ബി സി ബൈബിൾ കമ്മീഷനും കേരള കാത്തലിക് ബൈബിൾ സൊെസെറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോഗോസ് ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതെത്തിയാണ് സിസ്റ്റർ ബെറ്റി ലോഗോസ് പ്രതിഭയായി തെരെഞ്ഞടുക്കപ്പെട്ടത്. സൗജന്യ വിശുദ്ധനാട് തീർഥാടനത്തിനു പുറമേ പാലയ്ക്കൽ തോമ മല്പാൻ എവർറോളിംഗ് ട്രോഫിയും 10000 രൂപയുടെ ക്യാഷ് അവാർഡും ലോഗോസ് പ്രതിഭയ്ക്കു സമ്മാനമായി ലഭിക്കും. കട്ടപ്പന ആലയ്ക്കൽ തോമസ്, അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ ബെറ്റി.

ആറു പ്രായവിഭാഗങ്ങളിലായി നടന്ന െെഫനൽ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും രൂപതയും ക്രമത്തിൽ: എ വിഭാഗം: ആൻ ആന്റു എറണാകുളം, അങ്കമാലി, െഎസക് കുമരംപറമ്പിൽ തലശേരി, അലീന ആന്റണി ഇരിങ്ങാലക്കുട. ബി വിഭാഗം: അനില സോജൻ തൃശൂർ, അമാൻഡ ബെൻ പാലക്കാട്, റോസ് മുട്ടത്ത് തൃശൂർ. സി വിഭാഗം: സിസ്റ്റർ ബെറ്റി എൽ എ ആർ പാല, നവിത റോബർട്ട് ഇരിങ്ങാലക്കുട, സിസ്റ്റർ ലിൻസ് മരിയ സി എസ് എസ് ഇരിങ്ങാലക്കുട. ഡി വിഭാഗം: സോഫി ജോസഫ്, സിജി രാജു (ഇരുവരും എറണാകുളം, അങ്കമാലി), ബാബു പോൾ, പാല. ഇ വിഭാഗം: ജോളി റോബർട്ട് ആലപ്പുഴ, റോസിലി ദേവസിക്കുട്ടി എറണാകുളം, അങ്കമാലി, വൽസമ്മ സ്കറിയ ചങ്ങനാശേരി. എഫ് വിഭാഗം: എൻ െജ മേരി എറണാകുളം, അങ്കമാലി, മേരി ജോസഫ് കാഞ്ഞിരപ്പിള്ളി, സിസ്റ്റർ ഫിൻബാർ സി എം സി പാലക്കാട്. െെഫനൽ മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാർക്കു 5000 രൂപയുടെ ക്യാഷ് അവാർഡും ഗോൾഡ് െമഡലും സർട്ടിഫിക്കറ്റുമാണ് സമ്മാനം. രണ്ടു ദിവസങ്ങളിലായി പി ഒ സി യിലാണ് സെമിെെഫനൽ, െെഫനൽ മത്സരങ്ങൾ നടന്നത്. രൂപതാതല മത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ 486 പേർ സെമിെെഫനൽ എഴുത്തുപരീക്ഷയിൽ പങ്കെടുത്തു. ഒാരോ വിഭാഗങ്ങളിൽ നിന്നും പത്തുപേർ വീതമാണ് െെഫനൽ ടെലിക്വിസിൽ മത്സരിച്ചത്. ഇതിലെ ഒന്നാം സ്ഥാനക്കാരെ ഉൾപ്പെടുത്തിയായിരുന്നു ഗ്രാൻഡ് ഫിനാലെ. കെ സി ബി സി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ വിജയികൾക്കു സമ്മാനങ്ങൾ നൽകി. സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവർക്കു ബിഷപ് മാർ തോമസ് ചക്യത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ലോഗോസ് സംസ്ഥാനതലമത്സരത്തിൽ പങ്കെടുത്ത രാമനാഥപുരം രൂപതയിൽ നിന്നുള്ള 84 വയസുകാരൻ വി ഒ സ്കറിയ, ഭാര്യ ലൂസിയാമ്മ സ്കറിയ, കാഴ്ചയില്ലാതിരുന്നിട്ടും മത്സരത്തിനെത്തിയ പാല രൂപതയിൽ നിന്നുള്ള എ എം അമ്മിണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫൻ ആലത്തറ, ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റിൽ, സൗത്ത് ഇന്ത്യൻ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ ഏബ്രഹാം കെ. ജോർജ്, ഡോ. തോമസ് പാലയ്ക്കൽ, ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു. 5,61,000 പേരാണ് ഇക്കുറി ലോഗോസ് ക്വിസിൽ പങ്കെടുത്തത്. െെഫനൽ റൗണ്ട് മത്സരങ്ങളും ഗ്രാൻഡ് ഫിനാലെയും ശാലോം ടെലിവിഷനിൽ സംപ്രേഷണം ചെയും.
 
Tags: Sr+Betty+Thomas+has+won+the+title

 Other Items in LOGOS